ഡബ്ലിൻ ; കഴിഞ്ഞ 12 മാസത്തിനുള്ളിൽ അയർലൻഡിലെ വീടുകളുടെ വിലയിൽ ഉണ്ടായത് 6.8 ശതമാനം വർദ്ധനവ് . ജനുവരി വരെയുള്ള ഒരു വർഷത്തിൽ രേഖപ്പെടുത്തിയ 7.1 ശതമാനത്തേക്കാൾ താഴെയാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച് 2026 ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ രാജ്യത്ത് ഒരു വീട് വാങ്ങാൻ നൽകേണ്ട ശരാശരി വില 390,000 യൂറോ ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ഡബ്ലിനിൽ പ്രോപ്പർട്ടി വില 5.6 ശതമാനം ആണ് വർദ്ധിച്ചത്. ഡബ്ലിന് പുറത്തുള്ള വില 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 7.8 ശതമാനവും വർദ്ധിച്ചു.ഡബ്ലിന് പുറത്ത്, അപ്പാർട്ട്മെന്റുകളുടെ വില 13.2 ശതമാനവും ആണ് ഒരു വർഷത്തിനിടെ വർദ്ധിച്ചത്.ഡബ്ലിന് പുറത്ത് വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർദ്ധന കണ്ട പ്രദേശം മിഡ്ലാൻഡ്സ് ആയിരുന്നു. 15.3 ശതമാനമാണ് ഇവിടുത്തെ വർധവ്.

