ഡബ്ലിന്‍ : വര്‍ദ്ധിച്ച ജീവിതച്ചെലവിൽ ബുദ്ധിമുട്ടി ഐറിഷ് കുടുംബങ്ങൾ . എനര്‍ജി ക്രഡിറ്റടക്കമുള്ള സഹായം നല്കി കുടംബങ്ങളെ രക്ഷപ്പെടുത്തണമെന്ന ആഹ്വാനവുമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്ത് വന്നു.
രാജ്യത്തെ 3,20,000 കുടുംബങ്ങളാണ് രാജ്യത്ത് വൈദ്യുതി ബില്ലുകള്‍ അടയ്ക്കാത്തത്. ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ച് 319,459 വീടുകളാണ് കുടിശികക്കാരെന്ന് കമ്മീഷന് ഫോര്‍ റെഗുലേഷന് ഓഫ് യൂട്ടിലിറ്റീസ് സ്ഥിരീകരിച്ചു.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.1,80,000ത്തിലധികം വീടുകള്‍ ഗ്യാസ് കുടിശ്ശികയിലാണ്, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും റിപ്പോർട്ടുണ്ട്.
മുമ്പ് ഇത്തരം പ്രതിസന്ധികളില്‍ സഹായിക്കുന്നതിനുണ്ടായിരുന്ന സ്കീമുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാൽ രാജ്യത്തുടനീളം സമ്മര്‍ദ്ദം നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് 505 മില്യണ്‍ യൂറോയുടെ പാക്കേജ് ഞായറാഴ്ച, പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് പ്രഖ്യാപിച്ചിരുന്നു .

