ഡബ്ലിൻ: പ്രമുഖ ബിസിനസുകാരൻ നോയൽ ഒ’കല്ലഗെനെ വെടിവച്ച് കൊലപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകൻ. ഇതിൽ താൻ ഇപ്പോൾ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മകൻ പറഞ്ഞു. നോയൽ ഒ കല്ലഗെനും മക്കളും തമ്മിലുള്ള തർക്കത്തിൽ ഹൈക്കോടതിയിൽ ആയിരുന്നു മകന്റെ വെളിപ്പെടുത്തൽ. അതേസമയം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്.
മധ്യസ്ഥതയിലൂടെ പിതാവുമായുള്ള പ്രശ്നം പരിഹരിക്കാൻ താനും സഹോദരനും ശ്രമിച്ചെന്ന് മകൻ പോൾ ഒ കല്ലഗെൻ പറഞ്ഞു. ഇതിന്റെ ഫലമായി തങ്ങൾ ഒരു ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എന്നാൽ പിതാവ് അതിൽ നിന്നും പിന്മാറിയെന്നും പോൾ വ്യക്തമാക്കി.
Discussion about this post

