ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് വ്യക്തമായ മുന്നേറ്റം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലെ 276 സീറ്റുകളിലെയും ലീഡ് നില പുറത്ത് വരുമ്പോൾ എൻഡിഎ 186 സീറ്റുകളിലും ഇൻഡിയ സഖ്യം 79 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർക്ക് 11 സീറ്റുകളിലാണ് ലീഡ്.
81 അംഗ ഝാർഖണ്ഡ് നിയമസഭയിലെ 78 സീറ്റുകളിലെ ആദ്യ ഫലസൂചനകൾ പ്രകാരം എൻഡിഎ സഖ്യം 42 സീറ്റുകളിലും ഇൻഡിയ സഖ്യം 35 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നത്. 68917 വോട്ടുകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രിയങ്ക മുന്നിട്ട് നിൽക്കുന്നത്.