ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ലഹരി സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. വരും ദിവസങ്ങളിലും ബെൽഫാസ്റ്റിലെ വിവിധയിടങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം നോർത്ത് ബെൽഫാസ്റ്റിലെ 23 ഇടങ്ങളിൽ പരിശോധന നടത്തിയതായി പോലീസ് വ്യക്തമാക്കി.
ന്യൂലോഡ്ജ്, ഷാൻകിൽ, ആർഡോയ്ൻ, ബാലിസില്ലൻ, ആൻട്രിം റോഡ് , ക്ലിഫ്റ്റൺവില്ലെ പ്രദേശങ്ങളിലായിരുന്നു പരിശോധന. ഇതിൽ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതിന്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ ദൗത്യം തുടരും. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

