ഡബ്ലിൻ: അയർലൻഡിൽ ഇന്ന് നടത്താനിരുന്ന ലീവിംഗ് സെർട്ട്, ജൂനിയർ സൈക്കിൾ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്. രാജ്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കൃത്യസമയത്ത് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതേ തുടർന്നാണ് പരീക്ഷകൾ മറ്റൊരു ദിവസം നടത്താൻ പരീക്ഷാ കമ്മീഷൻ തീരുമാനിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
ലീവിംഗ് സെർട്ട് മ്യൂസിക്, ജൂനിയർ സൈക്കിൾ ഹോം ഇക്കണോമിക്സ് എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾക്ക് മാത്രമാണ് പരീക്ഷാ കമ്മീഷന്റെ ഉത്തരവ് ബാധകമായി ഉള്ളത്. അതേസമയം സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഗതാഗത സർവ്വീസുകൾ ഇന്ന് ആരംഭിക്കും

