ഇന്ന് അന്തരീക്ഷ മലിനീകരണം ഒരു വലിയ തലവേദന തന്നെയാണ് . ചെറുപട്ടണങ്ങളിൽ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഏത് സ്ഥലത്തുമുള്ള വായുവിന്റെ ഗുണനിലവാരം അറിയാൻ പുതിയ ഫീച്ചർ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗിൾ മാപ്പ്.
വായുവിന്റെ ഗുണനിലവാരം എളുപ്പത്തിൽ അറിയാൻ സാധിക്കുന്ന ഈ ഫീച്ചർ ഒരാഴ്ച്ചയ്ക്കുള്ളിൽ നൂറു രാജ്യങ്ങളിൽ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു . മാപ്പിലെ എ ക്യൂ ഐ റീഡിംഗുകൾ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഫോർമാറ്റിലായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു.0 ത്തിനും 50 നും ഇടയിലുള്ള വായു എ ക്യൂ ഐ ആരോഗ്യത്തിന് നല്ലതാണെന്നും , 51 മുതൽ 100 വരെയുള്ള എ ക്യൂ ഐ തൃപ്തികരമാണെന്നും , 101 മുതൽ 200 വരെയുള്ളത് മിതമാണെന്നും കാണിക്കുന്നു.
സൂചിക 201 നും 300 നും ഇടയിലാണെങ്കിൽ വായു ഗുണനിലവാരം അപകടകരമാണെന്നും , 301-400 ന് ഇടയിൽ ആണെങ്കിൽ കുറച്ചുകൂടി അപകടകരമായി എന്നും, 401-500 ന് ഇടയിൽ വളരെ അപകടകരമായ നിലയായും കണക്കാക്കപ്പെടുന്നു.
മാപ്പുകളിലെ എ ക്യൂ ഐ സൂചിക അറിയാൻ ആദ്യം മാപ്പിലേയ്ക്ക് പോകുക , പിന്നീട് ലെയേഴ്സ് ഐക്കണിൽ ക്ലിക്ക് ചെയ്ത് എയർ ക്വാളിറ്റി ഓപ്ഷൻ തെരഞ്ഞെടുക്കുക . അതിനു ശേഷം തെരഞ്ഞെടുത്ത സ്ഥലത്തെ വായു നിലവാരം പരിശോധിക്കാവുന്നതാണ്.