ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില ഉയരുന്നത് നിർമ്മാണ മേഖലയിലെ ചിലവ് വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ചിലവ് വരുന്ന സാഹചര്യം ഇന്ധനവിലയിലെ ഉയർച്ച സൃഷ്ടിക്കുമെന്നാണ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷന്റെ ഔട്ട് ലുക്ക് സർവ്വേയിൽ വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ നിർമ്മാണ മേഖലയിലെ ചിലവ് ഉയർന്നുവെന്നും സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നാലാം പാദത്തിൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വലിയ വർധനവ് ഉണ്ടായതായി സർവ്വേയിൽ പങ്കെടുത്ത 79 ശതമാനം കമ്പനികളും വ്യക്തമാക്കി. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ വില ഉയരുമെന്ന് 77 ശതമാനം കമ്പനികൾ പ്രതീക്ഷിച്ചിരുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 24 വരെയായിരുന്നു സർവ്വേ. 200 ഓളം നിർമ്മാണ കമ്പനികൾ സർവ്വേയുടെ ഭാഗമായി.

