ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ സ്ഫോടനം . ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേറ്റു. ക്വറ്റയിൽ നിന്ന് പെഷവാറിലേയ്ക്ക് ട്രെയിൻ പുറപ്പെടാനുള്ള സമയത്തായിരുന്നു സ്ഫോടനം.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് മൗസം ജാ അൻസാരി സ്ഥിരീകരിച്ചു
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബോംബാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആക്രമണത്തിന് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
റെയിൽ വേ ബുക്കിംഗ് ഓഫീസിലാണ് ആക്രമണം ഉണ്ടായതെന്നും, ജാഫർ എക്സ്പ്രസ് വരുന്നതിന് മുൻപാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.ഓഗസ്റ്റിൽ വിഘടനവാദികൾ ബലൂചിസ്ഥാനിലുടനീളം ആക്രമണങ്ങൾ നടത്തിയിരുന്നു. 73 പേരാണ് അന്ന് കൊല്ലപ്പെട്ടത് .