ഡബ്ലിൻ: വെള്ളിയാഴ്ച നടക്കാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റർമാരുടെ പണിമുടക്ക് പിൻവലിച്ചു. റോഡ് സുരക്ഷാ അതോറിറ്റി (ആർഎസ്എ) യിലെ മാനേജ്മെന്റുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഫോർസയിലെ അംഗങ്ങളാണ് വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇൻഷുറൻസ് പരിരക്ഷയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതിഷേധ സൂചകമായി പണിമുടക്ക് നടത്തുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെ ആർഎസ്എ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
Discussion about this post

