ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റൊമാനിയൻ പൗരനായ ക്രിസ്റ്റ്യൻ ബിറേസിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജഡ്ജി ജാമ്യം നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ.
63 കാരനായ ബസ് ഡ്രൈവർക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. നടപ്പാതയിലൂടെ നടന്ന് നീങ്ങുന്നതിനിടെ 36 കാരനായ യുവാവ് അദ്ദേഹത്തിന്റെ തലയിൽ കൈ കൊണ്ടും ലോഹക്കഷ്ണം കൊണ്ടും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണം നടന്ന നാട്ടുകാരിൽ ഒരാളാണ് ക്രിസ്റ്റ്യനെ പിടികൂടിയത്. അക്രമാസക്തനായ യുവാവിനെ പെപ്പർ സ്പ്രേ ഉപയോഗിച്ചായിരുന്നു കീഴ്പ്പെടുത്തിയത്.

