ഡബ്ലിൻ: അയർലന്റിൽ ശരാശരി പ്രതിവാര വരുമാനം ആയിരം യൂറോ പിന്നിട്ടു. ആദ്യമായിട്ടാണ് വർഷത്തിൽ ആദ്യപാദം തന്നെ ഇത്രയും വലിയ നേട്ടം സ്വന്തമാകുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകളിൽ പരിശോധിക്കുമ്പോൾ 1,206 യൂറോ ആണ് ശരാശരി പ്രതിവാര വരുമാനം. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 972 യൂറോ ആയിരുന്നു ശരാശരി പ്രതിവാര വരുമാനം. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 5.6 ശതമാനത്തിന്റെ വർദ്ധനവ് ആണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ തൊഴിൽ വളർച്ചയാണ് ഇത്തരമൊരു നേട്ടത്തിന് കാരണമായത്. വാർഷിക തൊഴിൽവളർച്ചയിൽ 3.3 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

