ഇടുക്കി ; കരിമണ്ണൂരിൽ മുറുക്കാനൊപ്പം ലൈംഗിക ഉത്തേജന ഗുളികകൾ ചേർത്ത് വിറ്റ ഇതരസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ബീഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറാണ് പിടിയിലായത്.
ഇയാൾ കരിമണ്ണൂരിൽ നടത്തുന്ന മുറുക്കാൻ കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
മുറുക്കാൻ ആവശ്യപ്പെട്ട് വരുന്നവർക്ക് ഇയാൾ മുറുക്കാനൊപ്പം ലൈംഗിക ഉത്തേജന ഗുളികകളും ചേർത്താണ് നൽകിയിരുന്നത് . പലരും ഈ വിവരം അറിയാതെയാണ് മുറുക്കാൻ വാങ്ങിയിരുന്നത് .ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
Discussion about this post