കോഴിക്കോട്: ടൗണ്‍ സ്റ്റേഷനിലെ എസ്ഐ ഷാഫിക്ക് കുത്തേറ്റു.കുത്തിയ വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് പിടിയിലായി.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്ഐയെ പ്രമോദ് കുത്തിയത്.സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു എസ് ഐ. ഈ സമയം ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.വാക്കുതര്‍ക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാന്‍ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. അപ്പോഴാണ് പ്രമോദ് പിന്നിലൂടെ വന്ന് കുത്തിയത്. എസ് ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ് ഐയുടെ പരിക്ക് ഗരുതരമല്ലെന്നാണ് അറിയുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.

