കോഴിക്കോട് : അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം . കോട്ടൂർ സ്വദേശിയായ കുട്ടി നിലവിൽ മെഡിക്കൽ കോളേക് ആശുപത്രിയിൽ ചികിത്സയിലാണ് . മൂന്ന് ദിവസം മുമ്പ് കുട്ടി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം.
തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കുറയാത്തതിനെ തുടർന്ന്, പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നിലവിൽ ട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കനാലിലെ വെള്ളത്തിൽ നിന്നാണോ രോഗം പിടിപെട്ടതെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ ഉറവിടം വ്യക്തമാക്കൂ.

