തിരുവനന്തപുരം : ശബരിമല , ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വനിതകളെ കൂടുതൽ സ്റ്റേഷനുകളിൽ എസ് എച്ച് ഒമാരാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡർ അവർ പദ്ധതി , സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി സിദ്ധാർത്ഥിന്റെ പേരിലാകും ഇത് നടപ്പാക്കുക. സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷൻ തൂഫാന് വേണ്ടി 10 കോടി, പ്രവാസി ഇൻ വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കും ,കോട്ടയത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്കിന്റെ പ്രവർത്തികൾ പുനരാരംഭിക്കും, തേക്കിൻ കാട് മൈതാനം നവീകരിക്കും.ഇതിനായി 10 കോടി വകയിരുത്തി.
കേരള സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സമഗ്രപരിഷ്ക്കരണം . സംസ്ഥാന ജീവക്കാരുടെ ഡി എ , പെൻഷൻ കാരുടെ ഡി ആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്നും മുഖ്യമന്ത്രി.

