കണ്ണൂർ ; കണ്ണൂരിലെ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ . ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത് .
തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ചത് . 17 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത് . ചവിട്ടേറ്റ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, കുട്ടി ഇപ്പോൾ ചികിത്സയിലാണ്.
സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന്, കേരള റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

