വാഷിംഗ്ടൺ : ലോകമെമ്പാടും ഫേസ്ബുക്ക് പ്രവർത്തനം താൽക്കാലികമായി നിലച്ചു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി ഫേസ്ബുക്ക് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഫേസ്ബുക്ക് തടസ്സത്തിന് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ലോകമെമ്പാടുമുള്ള നിരവധി പേർക്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.ചില ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതിനും, മെസഞ്ചർ സേവനത്തിലൂടെ സന്ദേശങ്ങൾ അയയ്ക്കുന്നതിനും തടസ്സങ്ങൾ ഉണ്ടായി.പരാതികൾ വർദ്ധിച്ചതോടെ ഫേസ്ബുക്ക് ഹാഷ്ടാഗ് ട്രെൻഡായി മാറുകയും ചെയ്തു.
അതേസമയം മെറ്റ, ഫേസ്ബുക്ക് സാങ്കേതിക തടസ്സത്തിന്റെ കാരണം വിശദീകരിക്കുകയോ സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കുകയോ ചെയ്യുന്ന ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തിറക്കിയിട്ടില്ല.

