ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്ര സന്ദർശനത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഭൂമിയിലേക്ക് മടങ്ങി. ആക്സിയം-4 മിഷന്റെ ഭാഗമായ ശുഭാൻഷുവും മറ്റ് ബഹിരാകാശയാത്രികരുമൊത്തുള്ള സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ദക്ഷിണ കാലിഫോർണിയയുടെ തീരത്ത് പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൌൺ നടത്തി.ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി
ബഹിരാകാശ പേടകത്തിൽ നിന്ന് സുഭാൻഷുവിനെയും സംഘത്തെയും ഹ്യൂസ്റ്റണിലെ ജോൺസ് ഹോപ്കിൻസ് ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഒരു ആഴ്ചക്ക് മാത്രമേ ശുഭാൻഷു ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ. നാസ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണ കേന്ദ്രത്തിൽ ഐഎസ്ആർഒയ്ക്ക് മാത്രമായി ഒരു പ്രത്യേക സെൽ അനുവദിച്ചിട്ടുണ്ട്.
എയ്റോസ്പേസ് മെഡിസിനിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും നാല് ശാസ്ത്രജ്ഞരും ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഐഎസ്എസ് സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികന്റെ സുപ്രധാന അനുഭവം അഭിമാനകരമായ ‘ഗഗന്യാൻ’ പദ്ധതിക്ക് ഉപയോഗപ്രദമാകും. ജൂൺ 26 ന് ആക്സിയം 4 മിഷൻ സംഘത്തോടൊപ്പം സുഭാൻഷു ബഹിരാകാശ നിലയത്തിലെത്തി. പെഗ്ഗി വിറ്റ്സൺ (യുഎസ്), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്ക് (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരും ക്രൂവിന്റെ ഭാഗമായിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്

