ന്യൂഡൽഹി ; കേരള നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയിലേയ്ക്ക് വിനോദ് താവ്ഡെയെയും , ശോഭ കരന്ദ്ലാജെയെയും നിയമിച്ച് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ .
പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും, പാരമ്പര്യങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നും, ജനസംഖ്യാപരമായ മാറ്റങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും നിതിൻ നവീൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തു.
“2025 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളോട് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയല്ല പരിഹാരമെന്നും സജീവ പങ്കാളിത്തമാണ് പരിഹാരമെന്നും രാജ്യത്തെ യുവാക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ബിജെപിയുടെ നിരീക്ഷണ സംവിധാനം വളരെ ശക്തമാണ്, എല്ലാ ചെറിയ കാര്യങ്ങളിലും അവർക്ക് ശ്രദ്ധ പുലർത്താൻ കഴിയും, ഒരു ദിവസം നിങ്ങളെ അർഹിക്കുന്ന സ്ഥാനത്തേക്ക് കൊണ്ടുവരും.
പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ജനസംഖ്യാപരമായ മാറ്റം സംസ്ഥാനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് “ എന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയ നിതിൻ നവീൻ, സംസ്ഥാന സർക്കാരിൽ നിയമ, നീതി, നഗരവികസന, ഭവന നിർമ്മാണ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

