ബെൽഫാസ്റ്റ്: ഡൺമറിയിലെ ലുർഗാൻ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സ്ത്രീയ്ക്കെതിരെ കുറ്റം ചുമത്തി. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
39 വയസ്സുള്ള സ്ത്രീയെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. പിഎസ്എൻഐയിലെ സീരിയസ് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവതിയെ വിട്ടയച്ചു. അടുത്ത മാസം മൂന്നിന് യുവതി ക്രെയ്ഗാവോൻ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.
Discussion about this post

