ഡബ്ലിൻ: അയർലൻഡിൽ വ്യാഴാഴ്ച അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലയിലാണ് നാളെ ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.
കോർക്ക്, കെറി എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. നാളെ പകൽ 11 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. രാത്രി എട്ട് മണിവരെ ഇത് തുടരും. മഴയ്ക്ക് പുറമേ തെക്കൻ മേഖലയിൽ അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടർന്ന് കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചു. കെറി, കോർക്ക്, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ്. പകൽ 11 മുതൽ ആരംഭിക്കുന്ന വാണിംഗ് രാത്രി 11 വരെ തുടരും.

