ഡബ്ലിൻ: കുട്ടി ക്രിക്കറ്റ് പ്രേമികൾക്ക് പരിശീലനം നൽകാൻ സ്വാർഡ്സ് ക്രിക്കറ്റ് ക്ലബ്ബ്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് കബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ഈ മാസം ഏഴ് മുതൽ സെഷനുകൾ ആരംഭിക്കും. മാർച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകൾ ആയിരിക്കും ഉണ്ടാകുക.
റിവർ വാലി കമ്യൂണിറ്റി സെന്റർ സ്വാർഡ്സിൽ വച്ചാണ് പരിശീലനം നൽകുന്നത്. വൈകീട്ട് മൂന്ന് മുതൽ ആറ് മണിവരെയാണ് പരിശീലനം ഉണ്ടാകുക. 20 യൂറോ ആണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0872633364 എന്ന നമ്പറിൽ ബന്ധപ്പെടാം. www.swordscricketclub.ie എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
Discussion about this post

