ഡബ്ലിൻ: സോളാറിൽ പ്രവർത്തിക്കുന്ന റേസിംഗ് കാർ പുറത്തിറക്കി ഡബ്ലിനിലെ വിദ്യാർത്ഥികൾ. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ്, കമ്പ്യൂട്ടിംഗ് വിദ്യാർത്ഥികൾ സംയുക്തമായിട്ടാണ് റേസിംഗ് കാറിന് രൂപം നൽകിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അയർലൻഡിലെ ആദ്യ റേസിംഗ് കാറാണ് ഇത്. അടുത്ത മാസം ബെൽജിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ എൻഡുറൻസ് ചലഞ്ചിൽ ഈ കാർ പ്രദർശിപ്പിക്കും.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, ബിസിനസ് എന്നീ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികൾ സംയുക്തമായിട്ടാണ് കാർ വികസിപ്പിച്ചെടുത്തത്. 40 ലധികം വിദ്യാർത്ഥികളുടെ പങ്കാളിത്തം ഈ കണ്ടുപിടിത്തത്തിലുണ്ട്. സിംഗിൾ സീറ്റർ കാറാണ് ഇത്. ആറ് മീറ്ററോളം നീളമുണ്ട്. നാല് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്.

