ഡബ്ലിൻ: ഉയരങ്ങളിൽ അയർലൻഡിലെ അന്തരീക്ഷ താപനില. തിങ്കളാഴ്ച താപനില 28 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. മെറ്റ് ഐറാനിൽ നിന്നുള്ള വിശദാംശങ്ങൾ പ്രകാരം രണ്ട് വെതർ സ്റ്റേഷനുകളിൽ ആയിരുന്നു ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതേസമയം അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കിൽക്കെന്നി, ക്ലോൺമെൽ എന്നീ സ്റ്റേഷനുകളിലാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര ദശകത്തിനിടെ ആദ്യമായിട്ടാണ് മെയ് മാസത്തിൽ അന്തരീക്ഷ താപനില ഇത്രയേറെ ഉയരുന്നത്. 1997 മെയ് 31 ന് ആയിരുന്നു ഇതിന് മുൻപ് ഇത്രയേറെ താപനില ഉയർന്നത്. അന്ന് 28.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില.

