ന്യൂഡല്‍ഹി : ഇന്ത്യന്‍ ടീമിന്റെ അയര്‍ലൻഡ് പര്യടനത്തില്‍ സഞ്ജു സാംസണ് സ്റ്റോപ്പ്-ഗ്യാപ് ക്യാപ്റ്റനായേക്കും. ജൂണ്‍ 26 നും 28 നും ഇന്ത്യ ബെല്‍ഫാസ്റ്റില്‍ രണ്ട് ടി20 മത്സരങ്ങളാണ് കളിക്കുക. ഇന്ത്യയുടെ അയര്‍ലൻഡ് പര്യടനത്തില്‍ ചില ഫസ്റ്റ്-ടീം കളിക്കാര്‍ക്ക് വിശ്രമം നല്‍കുമെന്ന സൂചന പുറത്തുവന്നിരുന്നു.
ഹ്രസ്വ പര്യടനത്തിനായി എക്സിപീരിമെന്റൽ ടീമിനെ അയ്ക്കാനും ആലോചനയുണ്ട്. അയർലൻഡ് പര്യടനത്തിനു ശേഷമുള്ള ഇംഗ്ലണ്ടിലെ വൈറ്റ് ബോൾ പരമ്പരയ്ക്കായി ഫുൾ പവേഡ് ടീമുകളെയാകും അയക്കുക.
ജൂലൈ 1 മുതല്‍ ഇംഗ്ലണ്ടില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ സൂര്യകുമാർ യാദവാകും ഇന്ത്യയെ നയിക്കുകയെന്നാണ് സൂചന. ഇദ്ദേഹത്തെ എക്സിപീരിമെന്റൽ ടീമിനായി അയർലൻഡിലേയ്ക്ക് അയക്കുകയും, മുൻ നിര കളിക്കാർക്ക് വിശ്രമം അനുവദിക്കുകയും ചെയ്താൽ സഞ്ജു സ്റ്റോപ്പ്-ഗ്യാപ് ക്യാപ്റ്റനായേക്കും.

