ഡബ്ലിൻ: സെന്റ് പാട്രികസ് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ ക്ഷണം മാർട്ടിൻ സ്വീകരിച്ചു. മാർച്ച് 17 ന് ആണ് സെന്റ് പാട്രിക്സ് ദിനം.
കഴിഞ്ഞ ദിവസം രാത്രി കോർക്ക് ചേംബർ ആനുവൽ ഡിന്നറിൽ മീഹോൾ മാർട്ടിൻ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്നകാര്യം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷണം അംഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്.
Discussion about this post

