വിക്ലോ: കൗണ്ടി വിക്ലോയിൽ ജിപിയ്ക്ക് ( ജനറൽ പ്രാക്ടീഷണർക്ക്) സസ്പെൻഷൻ. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികൾക്ക് വലിയ അളവിൽ നിയന്ത്രിത മരുന്ന് കുറിച്ചുനൽകുകയായിരുന്നു. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
റെജീന ഗ്രാഹ് എന്ന ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നുവന്നത്. ആളുകൾ പരാതി ഉയർത്തിയതിന് പിന്നാലെ മെഡിക്കൽ കൗൺസിൽ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ജൂലൈ 17 മുതൽ ഗ്രാഹ് ആളുകളെ ചികിത്സിക്കരുതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post

