ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തിയ ടിവികൾ തിരിച്ചുവിളിച്ചു. അയർലൻഡ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റേതാണ് (സിസിപിസി) നടപടി. പ്രമുഖ കമ്പനികളുടെ ടിവികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
തീപിടിത്ത സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആറായിരം ടിവികൾ തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനും ഈ വർഷ ഏപ്രിലിനും ഇടയിൽ വിറ്റ് പോയ ടിവികളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. തോഷിബ, ടെക്നിക്ക, വാക്കർ എന്നിവയുടെ മോഡലുകളാണ് തിരിച്ചുവിളിച്ചത്. മൂന്ന് മോഡലുകളും ഒരേ ഫാക്ടറിയിൽ നിന്നും നിർമ്മിക്കപ്പെട്ടവയാണ്. നോർമെൻഡേ കമ്പനികളുടെ 189 ടിവികൾ സമാന പ്രശ്നത്തെ തുടർന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്.

