ഗാൽവെ: കൊണമാരയിൽ പുതിയ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതിയ്ക്ക് അംഗീകാരം നൽകി ഗാൽവെ കൗണ്ടി കൗൺസിൽ. കോയിൽറ്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പടിഞ്ഞാറൻ കടൽ തീരത്ത് രണ്ടായിരത്തിലധികം ഹെക്ടറിലാണ് പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ 350 ഹെക്ടർ പ്രദേശത്തെ പ്ലാന്റേഷനുകൾ നീക്കം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിന് കോയിൽറ്റ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്ക് അനുമതി നൽകിയതോടെയാണ് പദ്ധതി യാഥാർത്ഥ്യം ആകുന്നത്.
Discussion about this post

