ഡബ്ലിൻ: സെക്കന്ററി സ്കൂളിന്റെ നിർമ്മാണം വൈകുന്നതിനെതിരെ ബാലിഫെർമോട്ടിലെ ജനങ്ങൾ രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ പൊതുയോഗം സംഘടിപ്പിക്കും. വിദ്യാർത്ഥികളും ഇവരുടെ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുക്കും.
ഏപ്രിൽ 21 ചൊവ്വാഴ്ചയാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിയ്ക്ക് ഫാനു റോഡിലുള്ള സ്കൂളിന്റെ ജൂനിയർ കാമ്പസിൽ ആളുകൾ സംഘടിക്കും. സ്കൂൾ ജീവനക്കാരും യോഗത്തിന്റെ ഭാഗമാകും. കെട്ടിട പദ്ധതിയുടെ നിലവിലെ സ്ഥിതി യോഗം വിശദീകരിക്കും. അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അധികാരികളോട് യോഗം ആവശ്യപ്പെടും.
Discussion about this post

