ഡബ്ലിൻ: അയർലൻഡിലെ പണപ്പെരുപ്പം സംബന്ധിച്ചുള്ള ഏറ്റവും പുതിയ പ്രവചനങ്ങളുമായി സെൻട്രൽ ബാങ്ക്. അടുത്ത വർഷം രാജ്യം കണ്ടതിൽവച്ച് ഏറ്റവും ഉയർന്ന നിലയിലായിരിക്കും പണപ്പെരുപ്പം എന്നാണ് സെൻട്രൽ ബാങ്ക് അറിയിക്കുന്നത്. പണപ്പെരുപ്പം അഞ്ച് ശതമാനം വരെ ആകുമെന്ന് ബാങ്ക് അറിയിക്കുന്നു. സാധാരണക്കാരുടെ ജീവിത ചിലവ് വീണ്ടും ഇരട്ടിയാകുമെന്ന സൂചന ഈ പുതിയ പ്രവചനങ്ങൾ നൽകുന്നു.
ഊർജ്ജ ചിലവുകൾ ഗണ്യമായ തോതിൽ വർധിക്കും. ഗാർഹിക വരുമാനത്തെ ഇല്ലാതാക്കും. ജീവിത ചിലവിൽ വലിയ വർധനവിന് ആയിരിക്കും ഐറിഷ് സമൂഹം സാക്ഷിയാകുക. വേതനത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ ഈ വർഷം 0.5 ശതമാനം മാത്രമേ വേതനം ഉയരുകയുള്ളൂ. വേതനം വർധിച്ചാലും പണപ്പെരുപ്പത്തെ മറികടക്കാൻ കുടുംബങ്ങൾക്ക് കഴിയില്ലെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

