ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ 60 കാരി മരിച്ചു. സ്വാർഡ്സിൽ ആയിരുന്നു സംഭവം. ട്രക്കിടിച്ചുണ്ടായ അപകടത്തിൽ ആയിരുന്നു 60 കാരിയ്ക്ക് ജീവൻ നഷ്ടമായത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ചർച്ച് റോഡ് ആൻഡ് ബ്രിഡ്ജ് സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

