ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിൽ ആക്രമണം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. 30 വയസ്സുള്ള വ്യക്തിയെ ആണ് പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകീട്ട് 4.20 ഓടെ ആയിരുന്നു സംഭവം. മിൽറോഡിൽ ബോധമറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

