ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ചൂട് കൂടാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഹീറ്റ് സ്ട്രെസ്, കാട്ടുതീ, വെള്ളത്തിന് ക്ഷാമം എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചവരെ രാജ്യത്ത് ചൂടുള്ള കാലാവസ്ഥ തുടരും. ഉഷ്ണതരംഗം അനുഭവപ്പെടും.
പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വെള്ളിയാഴ്ച ആയിരിക്കും ഈ വാരത്തിലെ ഏറ്റവും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുക. 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുക. രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

