ഡബ്ലിൻ: കേരള ഹൗസ് നടത്തിയ വള്ളംകളി മത്സരത്തിൽ ആഹാ ബോട്ട് ക്ലബ്ബ് ജേതാക്കൾ. ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പ് സ്വന്തമാക്കിയത്. കാർലോയിൽ കഴിഞ്ഞ ദിവസം ആയിരുന്നു വള്ളംകളി മത്സരം.
ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെയാണ് വള്ളം കളി മത്സരം സംഘടിപ്പിച്ചത്. ടൗൺ പാർക്ക് റിവർ ബോറോയിൽ ആയിരുന്നു മത്സരം. ആവേശോജ്ജ്വലമായ വള്ളംകളിയിൽ അയർലന്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകൾ മാറ്റുരച്ചു.
Discussion about this post

