ഡബ്ലിൻ: ഇന്ന് തിരക്കേറിയ ദിനം പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. 1, 30,000 ത്തിലധികം യാത്രികർ ഇന്ന് വിമാനത്താവളം വഴി കടന്ന് പോകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
ജൂണിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് പതിവിലധികം തിരക്കനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ ഈ വർഷം ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കറിയ ദിവസം ആയിരിക്കുമെന്നാണ് ഡിഎഎ പ്രവചിക്കുന്നത്. അവധി ദിനങ്ങളിൽ മുഴുവനായി 5 ലക്ഷത്തിലധികം യാത്രികരെ വിമാനത്താവളം പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post

