ഡബ്ലിൻ: രണ്ടാമത് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സ നൽകാൻ അയർലന്റ് ആരോഗ്യവകുപ്പ്. ഐവിഎഫ് ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ പ്രഖ്യാപിച്ചു. സേവനം തിങ്കളാഴ്ച മുതൽ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
ആദ്യ പ്രസവത്തിന് ശേഷം പിന്നീട് ഗർഭിണിയാകാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അഥവാ സെക്കന്ററി ഇൻഫെർട്ടിലിറ്റി അനുഭവിക്കുന്നവർക്കാണ് സർക്കാർ സൗജന്യ ചികിത്സ നൽകുന്നത്. ഇതിന് പുറമേ സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് അകത്തുള്ള ദമ്പതികൾക്കും ചികിത്സലഭിക്കും. ഐവിഎഫ്, ഐസിഎസ്ഐ എന്നീ ചികിത്സകളാണ് സൗജന്യമായി നൽകുന്നത്. ഇവ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ചികിത്സാ രീതികളാണ്.
Discussion about this post