2005 മുതൽ 20 വർഷക്കാലമായി കാവിക്കൊടി മാറോടണച്ച നേതാവ്. വിശ്രമം ഇല്ലാതെ എൻഡിഎയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ. കണ്ണൂർ കോർപ്പറേഷനിലെ എൻഡിഎയുടെ ഒരേയൊരു കൗൺസിലറായ ഷൈജു നിലവിൽ നാലാം ഡിവിഷനിലെ ജനപ്രതിനിധിയാണ്. കണ്ണൂർ കോർപ്പറേഷനിലെ ഉദയംകുന്ന് ആറാം ഡിവിഷനിൽ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്.
കണ്ണൂർ കോർപ്പറേഷനിലെ യുഡിഎഫിന്റെ സ്വാധീന കേന്ദ്രങ്ങളിൽ ഒന്നാണ് ഉദയംകുന്ന് ആറാം ഡിവിഷൻ. നിലവിലെ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആയ പി ഇന്ദിര വിജയിച്ച ഡിവിഷൻ ആണിത്. ഇവിടുത്തെ വിജയം സ്ഥാനാർത്ഥികൾക്ക് ഒരു ബാലികേറാമലയാണ്. ഓരോ സ്ഥാനാർത്ഥിയും അതികഠിനമായി പ്രവർത്തിച്ചാൽ മാത്രമേ വിജയം തുണയ്ക്കുകയുള്ളൂ.
കൗൺസിലർ എന്ന നിലയിൽ തന്നാൽ കഴിയുന്നതെല്ലാം പിന്തുണച്ച ജനങ്ങൾക്കായി ഷൈജു നൽകി. ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായിട്ടായിരുന്നു ഷൈജുവിന്റെ പ്രവർത്തനം.
സംഘപ്രസ്ഥാനത്തിലൂടെയാണ് ഷൈജുവിന്റെ രാഷ്ട്രീയ പ്രവേശനം. സേവാഭാരതിയുടെ ഭാഗമായി നിരവധി പൊതുപ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. സേവാഭാരതിയുടെ പള്ളിക്കുന്ന് ഏരിയ സെക്രട്ടറിയുമായിരുന്നു . നിലവിൽ ബിജെപിയുടെ അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.
രണ്ടാമത്തെ തവണയാണ് വി കെ ഷൈജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പള്ളിക്കുന്ന് നാലാം ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു. കന്നിയങ്കത്തിൽ തന്നെ അദ്ദേഹം വിജയിച്ചു.21 വർഷത്തെ രാഷ്ട്രീയ പരിചയം അദ്ദേഹത്തിനുണ്ട്.
പ്രചാരണ സമയത്ത് ജനങ്ങളിൽ നിന്നും ഷൈജുവിന് ലഭിക്കുന്ന സ്വീകരണം ചെറുതല്ല. ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ കരുത്തായി ഷൈജു കാണുന്നത്.

