ഡബ്ലിൻ: ഭാരതത്തിനും കേരളത്തിനും അഭിമാനമായി ഐറിഷ് മലയാളി ഫെബിൻ മനോജ്. അയർലൻഡ് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടം നേടി. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയായ മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ .
ഫെബിന്റെ ഓൾ റൗണ്ട് മികവാണ് നേട്ടമായത്. ഡബ്ലിനിലെ ഹിൽസ് ക്രിക്കറ്റ് ക്ലബ്ബിലെ താരമാണ് ഫെബിൻ. ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഫെബിൻ പ്രതികരിച്ചു. ‘ തന്റെ ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. കഠിനാധ്വാനത്തിനും പരിശീലനത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു’- ഫെബിൻ പറഞ്ഞു.
Discussion about this post

