തിരുവനന്തപുരം ; പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ തല്ലിത്തകർത്ത ടാക്സി പുറത്തിറക്കാനാകാതെ ഡ്രൈവറും, സിപിഎം പ്രവർത്തകനുമായ ശ്യാം രാജ്. അന്ന് തൊഴിലാളിയുടെ ഉപജീവനമാർഗം നഷ്ടമായതിൽ ഖേദപ്രകടനം നടത്തി സിപിഎം നേതാക്കളായ എ എ റഹീമും, കടകം പള്ളി സുരേന്ദ്രനും രംഗത്തെത്തുകയും ചെയ്തു. നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു.
എന്നാലിപ്പോൾ നഷ്ടപരിഹാരം നൽകിയാൽ കോടതിയിൽ തങ്ങൾക്കത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് സിപിഎമ്മിന്റെ പിന്മാറ്റം . കാർ റിപ്പയറിംഗ് കഴിഞ്ഞ് കിടക്കുകയണെന്നും 1,80,000 രൂപ ഉണ്ടെങ്കിൽ പുറത്തിറക്കാനാകുമെന്നുമാണ് ശ്യാം രാജ് പറയുന്നത്.
പെയിന്റിംഗിനും , സിമന്റ് കടയിൽ പണിയെടുത്തുമാണ് ശ്യാം രാജ് ഇപ്പോൾ ഉപജീവന മാർഗം കണ്ടെത്തുന്നത്. സംഭവത്തിനു ശേഷം ആരും വിളിച്ചിട്ടില്ല. ഇൻഷുറൻസ് കഴിച്ചുള്ള തുക നൽകാമെന്ന് ഇഡിയും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് എല്ലാവരും ശ്യാം രാജിനെ മറന്ന മട്ടാണ്. അന്ന് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ശ്യാം രാജിന്റെ കണ്ണുകൾക്കും പരിക്കേറ്റിരുന്നു.
അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും . പത്ത് പ്രതികളുടെ ജാമ്യ ഹർജിയിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്.

