ലക്നൗ ; 18 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ മുഹമ്മദ് സൈഫുൽ ഇസ്ലാമിനെ യുപി എ ടി എസ് അറസ്റ്റ് ചെയ്തു.മൊറാദാബാദിലെ കട്ഘർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇസ്ലാം. ഇയാളെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2001 ജൂലൈ 9 ന് മുഹമ്മദ് സൈഫുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എകെ-47, എകെ-56, പിസ്റ്റളുകൾ, 12 ഹാൻഡ് ഗ്രനേഡുകൾ, 39 ടൈമറുകൾ, 50 ഡിറ്റണേറ്ററുകൾ, 37 ബാറ്ററികൾ, 29 കിലോ സ്ഫോടകവസ്തുക്കൾ, 560 ലൈവ് കാട്രിഡ്ജുകൾ, എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും അന്ന് ഇയാൾ താമസിച്ച സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് 2008 ൽ ജാമ്യത്തിലിറങ്ങി രക്ഷപെടുകയായിരുന്നു ഇസ്ലാം .
2015 ജനുവരി 7 ന് മൊറാദാബാദ് കോടതി ഇസ്ലാമിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ‘ യുപി എടിഎസിന്റെ സഹാറൻപൂർ യൂണിറ്റ് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങൾ പ്രകാരം ഇസ്ലാം ജമ്മു & കശ്മീരിലെ പൂഞ്ചിൽ താമസിക്കുന്നുണ്ടെന്ന് മനസിലായി . ഇതിന്റെ അടിസ്ഥാനത്തിൽ, യുപി എടിഎസും മൊറാദാബാദ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു,” പോലീസ് പറഞ്ഞു.
ഇസ്ലാം 1999 നും 2000 നും ഇടയിൽ പാകിസ്ഥാൻ അധിനിവേശ ജമ്മു & കശ്മീരിൽ (പിഒകെ) തീവ്രവാദ പരിശീലനം നേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.