ഇന്ത്യൻ സിനിമാ വ്യവസായത്തിൽ, സ്ത്രീ കേന്ദ്രീകൃത സിനിമകളേക്കാൾ പുരുഷ മേധാവിത്വമുള്ള സിനിമകളാണ് കൂടുതൽ കളക്ഷൻ നേടുന്നതെന്ന് നടി ഖുശ്ബു സുന്ദർ . വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു താരം .
‘ വീരാരാധന ഇവിടെ വ്യാപകമാണ്. ഇത് മാറണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മാറാൻ ഒരുപാട് സമയമെടുത്തേക്കാം. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഹിറ്റാകാൻ ഒരു സാധ്യതയുമില്ല. കാലം മാറി എന്ന് പറയാൻ ഞാൻ തയ്യാറല്ല. നമ്മൾ ആശയങ്ങൾ സ്വീകരിക്കണം. അരമനൈ 4, മൂഗുത്തി അമ്മ 2 പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകൾ വളരെ അപൂർവമായി മാത്രമേ വരുന്നുള്ളൂ,വെള്ളിത്തിര ഖാൻമാർക്കും സൂപ്പർസ്റ്റാറുകൾക്കും അവകാശപ്പെട്ടതാണ്. നമുക്ക് ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും . സ്ത്രീ കേന്ദ്രീകൃത സിനിമകൾ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റാകാൻ കൂടുതൽ സമയം ആവശ്യമായി വരും ‘ – ഖുശ്ബു പറഞ്ഞു.
സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്യാനും വിജയം കണ്ടെത്താനും അവസരമുണ്ട്. ഡിംപിൾ കപാഡിയ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യുന്നുണ്ട്. പരാതിപ്പെടുന്നതിനുപകരം, കാര്യങ്ങൾ സന്തുലിതമാക്കാനുള്ള വഴി കണ്ടെത്തണം,” ഖുശ്ബു പറഞ്ഞു.