കൊച്ചി ; കൊച്ചിയിൽ ലഹരിയ്ക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിയ്ക്ക് എം ഡി എം എ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത് . മയക്കുമരുന്നായി കുട്ടി വീട്ടിൽ നിന്നും മൂന്നു ലക്ഷം രൂപ വരെ മോഷ്ടിച്ചെന്നാണ് വിവരം.
വിവരം ചോദ്യം ചെയ്ത വീട്ടുകാരെയും കുട്ടി ആക്രമിച്ചു. കുട്ടിയെ ഡീ അഡിക്ഷൻ സെന്ററിലേയ്ക്ക് മാറ്റി . തുടർച്ചയായ ലഹരി ഉപയോഗം കുട്ടിയിൽ അക്രമവാസനയുണ്ടാക്കിയെന്നാണ് സൂചന .രാതി വീട്ടിൽ നിന്ന് സൈക്കിളിലാണ് ലഹരി ഉപയോഗിക്കാനായി കുട്ടി പോയിരുന്നത് .
ഒരു ദിവസം രാത്രി കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത് . കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുന്നത്. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും, എന്തെങ്കിലും പറഞ്ഞാൽ മാതാപിതാക്കൾ ജയിലിൽ പോകുമെന്നുമായിരുന്നു 12 കാരന്റെ ഭീഷണി . ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ച ശേഷമാണ് കുട്ടി സഹോദരിയ്ക്കും ഇത്തരത്തിൽ ലഹരി മരുന്ന് നൽകിയിരുന്നതായി പറഞ്ഞത് . തുടർന്ന് പെൺകുട്ടിയെയും ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.
താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി.