ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിലെടുത്തത്.
2024 ഫെബ്രുവരിയിൽ, ഇഡി ഉദ്യോഗസ്ഥരും കൊപ്പം പോലീസും ചേർന്ന് ഫൈസിയുടെ പാലക്കാട്ടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. സംശയിക്കപ്പെടുന്നവർക്കെതിരെ രാജ്യവ്യാപകമായി ഒരേസമയം നടത്തിയ നടപടിയുടെ ഭാഗമായിരുന്നു ആ റെയ്ഡ് . പോലീസ് വീട് റെയ്ഡ് ചെയ്യുമ്പോൾ ഫൈസി അവിടെ ഉണ്ടായിരുന്നില്ല.
ഫൈസി നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു.തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകൾ നടത്തുന്നതു തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും ഇ.ഡി അറിയിച്ചു.