ഇടുക്കി: മൂന്നാറില്‍ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.
സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന കൊന്നു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു കാട്ടാന. ദേവികുളം സിഗ്നല്‍ പോയിന്റിന് സമീപമാണ് ആക്രമണം.
നാല് വിദേശ സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിഗ്നല്‍ പോയിന്റില്‍ വച്ച് കാര്‍ കാട്ടാനയുടെ മുന്പില് അകപ്പെട്ടു. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടന്നത്.
പാഞ്ഞടുത്ത കാട്ടാന വാഹനം ചവിട്ടി മറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയപ്പോഴാണ് ആന പിന്തിരിഞ്ഞത്.
Discussion about this post