കൊച്ചി : മൂന്ന് തവണ മത്സരിച്ചവർക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സീറ്റുകളുണ്ടാവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കഴിഞ്ഞ തവണ നടപ്പാക്കിയ നിർദേശത്തിന് നല്ല സ്വീകാര്യത ലഭിച്ചു.ഇത്തവണയും ഇത് തുടരു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഫിറോസ് പറഞ്ഞു.
തെരഞ്ഞെടുപ്പിനായി പുതിയ ക്യാമ്പയിൻ പരിപാടിയാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഡ്രോയിംഗ് റൂമുകൾ പോലെ ഏറ്റവും താഴെ തട്ടിൽ എങ്ങനെ വികേന്ദ്രീകരിച്ച് ജനങ്ങളുമായി സംവദിക്കാൻ ആകുമെന്നാണ് ആലോചിക്കുന്നത് . യൂത്ത് ലീഗിന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാറുണ്ടെന്നും ഫിറോസ് പറഞ്ഞു.
കഴിഞ്ഞ തവണ സാദ്ദിഖലിശിഹാബ് തങ്ങൾ കൊണ്ടു വന്ന മാറ്റം മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുകയായിരുന്നു. അതുകൊണ്ട് തന്നെ യൂത്ത് ലീഗിന്റെ നിരവധി ഭാരവാഹികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ പാർട്ടി നേതൃത്വം ഇനിയും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – ഫിറോസ് പറഞ്ഞു.
കഴിഞ്ഞ തവണ തന്നെ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്നതായിരുന്നു. ഇതുകൊണ്ട് യൂത്ത് ലീഗിന്റെ നിരവധി ഭാരവാഹികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം ഇനിയും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.