ന്യൂഡൽഹി : ആം ആദ്മി പാർട്ടി സർക്കാരിന്റെ അഴിമതിയുടെ ഉടൻ പുറത്തുവരുമെന്ന് രോഹിണിയിൽ നിന്നുള്ള ബിജെപി എംഎൽഎയും ഡൽഹി നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്ത . ചുമതലയേൽക്കുന്ന ബിജെപി സർക്കാർ ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ സിഎജി റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ടുകൾ പരസ്യമാകുന്നതോടെ, ആം ആദ്മി സർക്കാരിന്റെ വൻ അഴിമതി പുറത്തുവരും .
കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും ഡൽഹിയിലെ ജനങ്ങളെ നുണകളിലൂടെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. കെജ്രിവാൾ സർക്കാർ ഈ റിപ്പോർട്ടുകൾ അടിച്ചമർത്തുകയായിരുന്നുവെന്നും വിജേന്ദ്ര ഗുപ്ത ആരോപിച്ചു. . ഈ റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ (ബിജെപി) എംഎൽഎമാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു .
നിയമസഭാ സമ്മേളനങ്ങളിൽ ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നെങ്കിലും എഎപി എംഎൽഎമാരിൽ നിന്ന് അപമാനം നേരിടേണ്ടി വന്നു . സ്ഥിതി വളരെ ഗുരുതരമായി മാറിയതിനാൽ രാഷ്ട്രപതി, ലെഫ്റ്റനന്റ് ഗവർണർ, ചീഫ് സെക്രട്ടറി എന്നിവരോട് ഇടപെടാൻ അഭ്യർത്ഥിക്കേണ്ടിവരുകയും ചെയ്തു. നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ 14 സിഎജി റിപ്പോർട്ടുകളും അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയെന്നും വിജേന്ദ്ര ഗുപ്ത പറഞ്ഞു.