കൊടുങ്ങല്ലൂർ ; അനന്തലക്ഷ്മി ഇന്ന് ടിക്കറ്റ് നൽകിയത് വെറുമൊരു യാത്രക്കാരനല്ല , കേന്ദ്രമന്ത്രിയായിരുന്നു ഇന്ന് രാമപ്രിയ ബസിലെ യാത്രക്കാരിൽ ഒരാൾ . അച്ഛൻ ഡ്രൈവറും , മകൾ കണ്ടക്ടറുമായ ബസിലാണ് ഇന്ന് സുരേഷ് ഗോപി കയറിയത് .അതിന്റെ സന്തോഷത്തിലാണ് അച്ഛൻ ബസിൽ ഡ്രൈവറായ ലോകമലേശ്വരം തൈപറമ്പത്ത് ഷൈനും, മകളും കണ്ടക്ടറുമായ അനന്തലക്ഷ്മിയും.
ഇരുവരെയും അഭിനന്ദിക്കുന്നതിനായാണ് സുരേഷ് ഗോപി ഇന്ന് ബസിൽ എത്തിയത് . കഴിഞ്ഞ ഒന്നരവർഷമായി രാമപ്രിയ ബസിലെ സ്ഥിരം കാഴ്ച്ചയാണിത് . ആദ്യമൊക്കെ കൗതുകമായിരുന്നുവെങ്കിൽ പിന്നീടിത് ആ അച്ഛനോടും,മകളോടുമുള്ള സ്നേഹമായി മാറി.
ചെറുപ്പം മുതൽ ബസ് യാത്രയും , ബസ് ജോലിയും ഏറെ ഇഷ്ടമാണ് അനന്തലക്ഷ്മിയ്ക്ക് . അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസിലായിരുന്നു ആദ്യ പരിശീലനവും . പിന്നീട് കണ്ടക്ടർ ലൈസൻസും എടുത്തു. ഇന്ന് എം കോം വിദ്യാർത്ഥിനിയുമാണ് അനന്തലക്ഷ്മി . പഠിക്കാൻ മിടുക്കിയായ മകളെ കണ്ടക്ടർ ആകാൻ അച്ഛനും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ കൂടിയായ അമ്മ ധന്യയും സമ്മതിച്ചില്ല. പഠനത്തിനു തടസം വരാതെ ശനി, ഞായർ ദിവസങ്ങളിലാണ് അനന്തലക്ഷ്മി ജോലിയ്ക്ക് കയറുന്നത് .