അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഐശ്വര്യ റായ് . അഭിഷേക് ബച്ചന്റെ ബാല്യകാല ഫോട്ടോ പങ്കുവെച്ചാണ് ഐശ്വര്യ ആശംസകൾ നേർന്നത് . ഫോട്ടോയ്ക്ക് പലതരം കമന്റുകളാണ് ലഭിക്കുന്നത്.
“ജന്മദിനാശംസകൾ. ദൈവം നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,”- എന്നാണ് അഭിഷേകിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത് . ഐശ്വര്യ റായി പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.
അഭിഷേകും , ഐശ്വര്യയും തമ്മിൽ പിരിയുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഐശ്വര്യയുടെ കുറിപ്പ്.ഐശ്വര്യ റായിയും അഭിഷേകും അടുത്തിടെ പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
Discussion about this post